Breaking...

9/recent/ticker-posts

Header Ads Widget

കെ.എസ്.എസ്.പി.യു കൂട്ട ധര്‍ണ നടത്തി



കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൂട്ട ധര്‍ണ നടത്തി. ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റേഷനില്‍ സംഘടിപ്പിച്ച ധര്‍ണ എം.എസ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ടൗണ്‍ കമ്മിറ്റി പ്രസിഡണ്ട് കെ.കെ സോമന്‍ അധ്യക്ഷത വഹിച്ചു. 

ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ കെ.വി. ജോഷി,പ്രൊഫസര്‍ കെ രാധാകൃഷ്ണന്‍ നായര്‍, സോമദാസന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  പേരൂര്‍ ജംഗ്ഷനില്‍ നിന്നും പ്രകടനമായാണ് കെ.എസ്.എസ്.പി.യു  പ്രവര്‍ത്തകര്‍ ധര്‍ണ്ണ സമര വേദിയില്‍ എത്തിയത്. 2024 ജൂലൈയില്‍ പ്രാബല്യത്തില്‍ നടപ്പിലാക്കേണ്ടിയിരുന്ന, ശമ്പള- പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, ക്ഷാമാശ്വാസ ഗഡുക്കളുടെ കുടിശിക നല്‍കുക, മെഡിസെപ് പദ്ധതിയുടെ അപാകതകള്‍ പരിഹരിക്കുക, മെഡിക്കല്‍ അലവന്‍സ് കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ മാര്‍ച്ചും ധര്‍ണയും.

Post a Comment

0 Comments