Breaking...

9/recent/ticker-posts

Header Ads Widget

ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.



കിടങ്ങൂര്‍ NSS ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ്  സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ കിടങ്ങൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിയുടെ  സഹകരണത്തോടെ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍  നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം കിടങ്ങൂര്‍ ഗവ:ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രദീപ് തോമസ് ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ പിടിഎ പ്രസിഡന്റും പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ  അശോക് കുമാര്‍ പൂതമന അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍  ബിന്ദു പി സ്വാഗതം ആശംസിച്ചു. ആയുര്‍വേദ ചികിത്സയുടെ  പ്രസക്തിയെക്കുറിച്ചും പഞ്ചകര്‍മ ചികിത്സയെക്കുറിച്ചും ഡോക്ടര്‍ പ്രദീപ് തോമസ് സംസാരിച്ചു. ഡോ.പ്രതിഭ എസ് നായര്‍ കര്‍ക്കിടക ചികിത്സയെക്കുറിച്ചു വിശദമായി സംസാരിച്ചു.സ്‌കൂള്‍ സീനിയര്‍ അധ്യാപിക ഗിരിജ,സ്‌കൂള്‍ പിടിഎ വൈസ് പ്രസിഡന്റ് സജി പി.ബി,തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ ആശമോള്‍ എം.കെ കൃതജ്ഞത പറഞ്ഞു.

Post a Comment

0 Comments