മദ്യലഹരിയിലായിരുന്ന യുവാവും ഓട്ടോ ഡ്രൈവര്‍മാരുമായി വാക്കേറ്റം. സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പോലീസും സ്ഥലത്തെത്തി. ഏറ്റുമാനൂര്‍ പാറകണ്ടം ഭാഗത്താണ് യുവാവും ഓട്ടോഡ്രൈവര്‍മാരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്.
വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. യുവാവിന് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഓട്ടോറിക്ഷയിലെ യാത്രയ്ക്കുശേഷം ഓട്ടോ ഡ്രൈവര്‍ നല്‍കിയ ബാലന്‍സ് തുകയായ 50 രൂപ നോട്ട് കീറിയതായിരുന്നു എന്നു പറഞ്ഞാണ് യുവാവ് വാക്കേറ്റത്തിന് തുടക്കമിട്ടത്. തര്‍ക്കം പരിധിവിട്ടപ്പോള്‍ യുവാവ് ഓട്ടോയുടെ താക്കോല്‍ ഊരി എന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നത്. എന്നാല്‍ താന്‍ ഓട്ടോറിക്ഷയുടെ സ്വിച്ച് ഓഫ് ചെയ്യുക മാത്രമാണ് ചെയ്‌തെന്നാണ് യുവാവിന്റെനിലപാട്.





0 Comments