Breaking...

9/recent/ticker-posts

Header Ads Widget

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ലോക അവയവദാന ദിനാചരണം നടത്തി



പാലാ  മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ലോക അവയവദാന ദിനാചരണം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍ സന്ദേശം നല്‍കി. സഹജീവികള്‍ക്ക് ജീവന്‍ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്ന അവയദാനത്തെകുറിച്ച് സമൂഹം കൂടുതല്‍ ബോധവാന്‍മാരാകണമെന്ന് അദ്ദേഹം പറഞ്ഞു.


 നെഫ്രോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.മഞ്ജുള രാമചന്ദ്രന്‍, യൂറോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.വിജയ് രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ സ്ലീവാ കോളജ് ഓഫ് നഴ്‌സിംഗിലെ വിദ്യാര്‍ത്ഥിനികള്‍ അവയവദാന ബോധവല്‍ക്കരണ സന്ദേശവുമായി ഫ്‌ലാഷ് മൊബ്അവതരിപ്പിച്ചു.

Post a Comment

0 Comments