Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ ഭാര്യയോട് വഴക്കിട്ട് യുവാവ് ളാലം തോട്ടില്‍ ചാടി.



പാലായില്‍ ഭാര്യയോട് വഴക്കിട്ട് യുവാവ് ളാലം തോട്ടില്‍ ചാടി. വൈകീട്ട് നാലരയോടെയായിരുന്നു സംഭവം  ഉള്ളനാട് സ്വദേശി അനുരാജാണ് ളാലം തോട്ടിലേക്ക് ചാടിയത്.  ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വാക്കു തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവ് നഗരമധ്യത്തില്‍ വച്ച്  ആറ്റിലേയ്‌ക്കെടുത്തു ചാടിയത്. 


ഭാര്യയോടൊപ്പമാണ് അനുരാജ് ടൗണിലെത്തിയത്. ഭാര്യയുമായുള്ള വാക്കു തര്‍ക്കത്തെ  തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ അനുരാജ് പുഴക്കര പാലത്തിന് സമീപമാണ ളാലം  തോട്ടിലേക്ക് ചാടിയത്. വെള്ളമില്ലാത്ത ഭാഗത്തേക്കാണ്  ഇയാള്‍ വീണത്. സംഭവം കണ്ടവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി ഇയാളെ കരയ്ക്ക് എത്തിച്ചു. വീഴ്ചയില്‍ അനുരാജിന്റെ കൈയ്ക്കും കാലിനും ഒടിവ് സംഭവിച്ചിട്ടുണ്ട്. ഇയാളെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments