വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍ കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം കളക്ടറേറ്റിനു മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ചാണ്ടി ഉമ്മന്‍ എംഎല്‍എ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു. അടിയന്തരമായി വിപണിയില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, പിസിബിയുടെ പേരിലുള്ള അശാസ്ത്രീയ നിയമങ്ങളും പീഡനങ്ങളും അവസാനിപ്പിക്കുക,മാലിന്യ സംസ്‌കരണത്തിന് പൊതുസംവിധാനം ഏര്‍പ്പെടുത്തുക, അനധികൃത കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ ധര്‍ണ്ണ നടന്നത്. യോഗത്തില്‍ കെഎച്ച്ആര്‍എ ജില്ലാ സെക്രട്ടറി കെ.കെ ഫിലിപ്പ് കുട്ടി സ്വാഗതം ആശംസിച്ചു. കെഎച്ച്ആര്‍എ ജില്ലാ പ്രസിഡന്റ് എന്‍ പ്രതീഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. KHRA സംസ്ഥാന ട്രഷറര്‍ മുഹമ്മദ് ഷെരീഫ്, ബേക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ സി.പി പ്രേം രാജ് , അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് റോയ് ജോര്‍ജ്, കെഎച്ച്ആര്‍എ സംസ്ഥാന കമ്മിറ്റിയംഗം ഷാഹുല്‍ ഹമീദ്, ടി.സി അന്‍സാരി, ബോബി തോമസ്, കെഎച്ച്ആര്‍എ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് വേണുഗോപാലന്‍ നായര്‍, കോട്ടയം യൂണിറ്റ് പ്രസിഡന്റ് മനോജ് കുമാര്‍, ജില്ലാ ട്രഷറര്‍ ആര്‍.സി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments