കുമ്മണ്ണൂര്‍ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ പ്രവേശനോത്സവവും,ബഡ്‌സ് ഡേ ആചരണവും നടന്നു. ബഡ്‌സ് ഡേ ആചരണപരിപാടികള്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം ബിനു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റീന മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പി.ജി സുരേഷ് സ്വാഗതം ആശംസിച്ചു.
കെ.ജി വിജയന്‍ , ദീപലത, തോമസ് മാളിയേക്കല്‍, ലൈസമ്മ ജോര്‍ജ്, മിനുജ പി. തോമസ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. കുട്ടികളെ സ്വീകരിച്ചും, കേക്ക് മുറിച്ചുമാണ് ബഡ്‌സ് ഡെ ആചരണം നടന്നത്. കുട്ടികളും മാതാപിതാക്കളും മാനേജ്‌മെന്റ് കമ്മറ്റിയംഗങ്ങളും ഉള്‍പ്പെടെ നിരവധി ആളുകള്‍ പങ്കെടുത്തു. സ്‌കൂള്‍ അധ്യാപിക ശ്രുതിമോള്‍ ജോസഫ് നന്ദി രേഖപ്പെടുത്തി.





0 Comments