Breaking...

9/recent/ticker-posts

Header Ads Widget

ഇലക്ഷന്‍ മുന്‍ നിര്‍ത്തിയുളള നാടകമെന്ന് ഭരണപക്ഷം



പാലാ ജനറല്‍ ആശുപത്രിയ്ക്ക് എതിരെ  പ്രതിപക്ഷം നടത്തുന്ന അനാവശ്യ പ്രചരണങ്ങള്‍ വരാന്‍ പോകുന്ന ഇലക്ഷന്‍ മുന്‍ നിര്‍ത്തിയുളള നാടകമെന്ന് ഭരണപക്ഷം ആരോപിച്ചു. പാലാ ജനറല്‍ ആശുപത്രിയിലെ പഴയ കെട്ടിടങ്ങള്‍ക്ക് എല്ലാം നിയമാനുസൃതമായ കെട്ടിട നമ്പര്‍ നഗരസഭ നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ പുതിയതായി നിര്‍മ്മിച്ച കെട്ടിടം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കത്തക്ക രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ ഗവണ്‍മെന്റ് കെട്ടിടങ്ങള്‍ പൊതുമരാമത്ത് വകുപ്പാണ് നിര്‍മ്മിക്കുന്നത്. 
അവര്‍ തയ്യാറാക്കുന്ന പ്ലാനുകള്‍ അവര്‍ സര്‍ട്ടിഫൈ ചെയ്ത് നഗരസഭയില്‍ സമര്‍പ്പിക്കുമ്പോള്‍ പരിശോധിച്ച് നഗരസഭ നമ്പര്‍ ഇട്ടു നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ പുതിയ കെട്ടിടങ്ങള്‍ 2019 ല്‍ കോവിഡ് സാഹചര്യം പരിഗണിച്ച് ജില്ല കളക്ടറുകൂടെ നിര്‍ദ്ദേശ പ്രകാരം തുറന്ന് കൊടുക്കുകയാണ് ചെയ്തത്. രോഗികളുടെ സുരക്ഷിത്വതവും സൗകര്യവും ഒരുക്കിയാണ് ഇത് തുറന്ന് കൊടുത്തത്.പാലാ ജനറല്‍ ആശുപത്രിയില്‍ ആയിരക്കണക്കിന് രോഗികളാണ് ദിനംപ്രതി ചികത്സ തേടിയെത്തുന്നത്. മൂവായിരത്തോളം കാന്‍സര്‍ രോഗികള്‍ ഇവിടെ ചികിത്സ തേടുന്നുണ്ട്. നഗരസഭ 4 കോടിയില്‍ പരം രൂപ ഈ ആശുപതിയുടെ വികസനത്തിനും മറ്റുമായി ഓരോ വര്‍ഷവും ചെലവഴിക്കുന്നുണ്ട്. ആശുപത്രി സുപ്രണ്ടിന്റെയും ആര്‍.എം.ഒയുടെയും നേത്യത്വത്തില്‍ വളരെ അര്‍പ്പണ മനോഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ജനറല്‍ ഹോസ്പിറ്റലില്‍ നടത്തി വരുന്നത്. എല്ലാ രാഷ്ടീയ കഷികളും ഉള്‍പ്പെട്ട ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി കൂടുമ്പോള്‍ ഒറ്റക്കെട്ടായി ഡോക്ടര്‍ക്കും മുനിസിപ്പാലിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ തൃപ്തി രേഖപ്പെടുത്തിയിട്ട് ചില പ്രതിപക്ഷ കക്ഷികള്‍ ഇപ്പോള്‍ നടത്തുന്നത് മുനിസിപ്പല്‍ ഇലക്ഷന്‍ മുന്നില്‍ കണ്ടുള്ള പ്രചരണം മാത്രമാണിതെന്നും ഭരണപക്ഷം പറയുന്നു. വലിയ ഒരു ഹോസ്പിറ്റലില്‍ എത്ര പരിഹരിച്ചാലും പോരായ്മകള്‍ ഉണ്ടാവാമെന്നും, അത് പരിഹരിക്കാന്‍ സ്ഥലം എം.ല്‍.എയ്ക്കും ഉത്തരവാദിത്വം ഉണ്ടെന്നും ഭരണപക്ഷാംഗങ്ങള്‍ പറയുന്നു.  പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ബന്ധപ്പെട്ടവര്‍ നടത്തി വരുമ്പോള്‍ ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം നിര്‍ത്തിക്കാനാണ് പ്രതിപക്ഷം വെറും രാഷ്ട്രീയ ലക്ഷ്യത്തോടെ ശ്രമിക്കുന്നത്. ഇത് പൊതുജനം തിരിച്ചറിയുമെന്നും ചെയര്‍മാന്‍ തോമസ് പീറ്റര്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ ബിജി ജോജോ, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട്, കൗണ്‍സിലര്‍മാരായ ജോസിന്‍ ബിനോ ,ആന്റോ പടിഞ്ഞാറെക്കര  എന്നിവര്‍ അറിയിച്ചു.

Post a Comment

0 Comments