ഐങ്കൊമ്പില്‍ രാമായണ മാസാചരണത്തോടനുബന്ധിച്ച് വീടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന രാമായണ പാരായണവുമായി കര്‍ക്കിടക സന്ധ്യകള്‍ ഭക്തി സാന്ദ്രമാവുന്നു. വിശ്വഹിന്ദു പരിഷത് ഐങ്കൊമ്പ് സമിതിയുടെ നേതൃത്വത്തിലാണ് രാമായണ മാസാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. രാവിലെ ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രത്തില്‍ രാമായണ പാരായണം നടക്കും.
വൈകീട്ട് 6.30 മുതല്‍ 8 വരെയാണ് വീടുകളില്‍ രാമായണ പാരായണവും സത്സംഗവും നടക്കുന്നത്. ഓരോ ദിവസവും ഓരോ വീടുകളില്‍ രാമായണ പാരായണം, നാമജപം, ഭജന, പ്രഭാഷണം എന്നിവ നടക്കുന്നു. രാമായണത്തിന്റെ ശീലുകളാല്‍ മുഖരിതമാവുന്ന സായം സന്ധ്യകളില്‍ രാമായണ തത്വങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അവസരമൊരുക്കിയാണ് ഐങ്കൊമ്പില്‍ കഴിഞ്ഞ 35 വര്‍ഷക്കാലമായി മുടങ്ങാതെ രാമായണ മാസാചരണ പരിപാടികള്‍ നടക്കുന്നത്. ഈ വര്‍ഷത്തെ രാമായണ മാസാചരണം ഒക്ടോബര്‍ 16 ന് സമാപിക്കും. സമാപന ദിവസം സസൂര്‍ണ്ണ രാമായണ പാരായണം, രാമായണത്തെ അടിസ്ഥാനമാക്കിയുള്ള വിവിധ മത്സര പരിപാടികള്‍ എന്നിവയും നടക്കും.





0 Comments