Breaking...

9/recent/ticker-posts

Header Ads Widget

മാന്നാനം കൈപ്പുഴ മേഖലകളെ ബന്ധിപ്പിക്കുന്ന മാന്നാനം പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു



മാന്നാനം കൈപ്പുഴ മേഖലകളെ ബന്ധിപ്പിക്കുന്ന മാന്നാനം പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. യോഗത്തില്‍ മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനായിരുന്നു. മാന്നാനം പാലം നിര്‍മ്മാണം സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിയതിന് തുടര്‍ന്ന് രണ്ടര കോടി രൂപ ബജറ്റില്‍ നടപ്പിലാക്കേണ്ടിയിരുന്ന പാലത്തിന്റെ നിര്‍മ്മാണം 24 കോടി രൂപ ചിലവിലാണ് ഇപ്പോള്‍ നിര്‍മ്മാണ അനുമതി നല്‍കിയിരിക്കുന്നത്. 
പെണ്ണാര്‍തോടിന് കുറുകയുള്ള ഈ പാലത്തിന്റെ നിര്‍മ്മാണം ദേശീയ ജലപാത മാനദണ്ഡങ്ങള്‍ പാലിച്ച് തയ്യാറാക്കേണ്ടി വന്നതിനാല്‍ വലിയ സാങ്കേതിക തടസ്സങ്ങളെ അതിജീവിക്കേണ്ടി വന്നത് മൂലമാണ് കാലതാമസം നേരിട്ടതെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ചാവറയച്ചന്റെ ഓര്‍മ്മകള്‍ നിറയുന്ന മാന്നാനത്തിന്റെ മണ്ണില്‍ ജലഗതാഗതത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടും മാന്നാനം ദേവാലയത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുമാണ് വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വച്ചതെന്ന് മന്ത്രി പറഞ്ഞു.  പുതിയ പാലത്തിന്റെ നിര്‍മ്മാണ  പൂര്‍ത്തീകരണം മാര്‍ച്ച് മാസത്തിനുള്ളില്‍ സാധ്യമാക്കാന്‍ കഴിയും എന്ന പ്രതീക്ഷയും മന്ത്രി ജനങ്ങളുമായി പങ്കുവെച്ചു. കെഎസ്ടിപി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിജു ഗിയര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാഴിക്കാടന്‍ എക്‌സ് എം.പി, ആര്‍പ്പുക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദീപ ജോസ്, ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫസര്‍ റോസമ്മ സോണി, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രദീപ് കുമാര്‍, ജില്ലാ സഹകരണ ആശുപത്രി വൈസ് ചെയര്‍മാന്‍ കെ.എന്‍ വേണുഗോപാല്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.

Post a Comment

0 Comments