Breaking...

9/recent/ticker-posts

Header Ads Widget

വിപണിയില്‍ വ്യാജ വെളിച്ചെണ്ണയും എത്തുന്നതായി ആക്ഷേപം.



വെളിച്ചെണ്ണ വില കിലോയ്ക്ക് 500 നടുത്തെത്തുമ്പോള്‍ വിപണിയില്‍ വ്യാജ വെളിച്ചെണ്ണയും എത്തുന്നതായി ആക്ഷേപം. വര്‍ക് ഷോപ്പുകളില്‍ നിന്നും കരിഓയില്‍ വന്‍തോതില്‍ സംഭരിക്കുന്ന മാഫിയ സംഘങ്ങള്‍ എത്തിയതോടെയാണ് സംശയം ബലപ്പെടുന്നത്. മുന്‍പൊക്കെ വര്‍ക്ക് ഷോപ്പുകളില്‍ നിന്നും തടി മില്ലിലെ അറക്കവാളുകളില്‍ തേക്കുന്നതിനും കെട്ടിട നിര്‍മ്മാണ കരാറുകാര്‍ വാര്‍ക്ക തകിടുകളില്‍ തേക്കുന്നതിനും മറ്റുമായാണ് കരി ഓയില്‍ വാങ്ങിയിരുന്നത്.  

എന്നാല്‍ നിലവില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘങ്ങള്‍ ഓട്ടോറിക്ഷകളില്‍ എത്തി കരി ഓയില്‍ ശേഖരിക്കുന്നതാണ് മാര്‍ക്കറ്റില്‍ കൃത്രിമ വെളിച്ചെണ്ണ എത്തുന്നുണ്ടോ എന്ന സംശയം ശക്തമാകാന്‍ കാരണമാകുന്നത്.  രാസപ്രക്രിയയിലൂടെ കരി ഓയിലില്‍ നിന്നും, കരി നീക്കം ചെയ്ത് തെളിഞ്ഞ ഓയിലാക്കി മാറ്റി വെളിച്ചെണ്ണയുടെ ഗന്ധമുള്ള കൃത്രിമ എണ്ണ നിര്‍മ്മിക്കപ്പെടുന്നതായി  പറയപ്പെടുന്നു. പ്രത്യേകതരം പെട്രോളിയം ജെല്‍ ചേര്‍ത്ത്  ഒറിജിനല്‍ എണ്ണയെ വെല്ലുന്ന വെളിച്ചെണ്ണ  മാര്‍ക്കറ്റിലെത്തിച്ചാല്‍ സാധാരണ ഗതിയില്‍ തിരിച്ചറിയാന്‍ കഴിയില്ല. മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ വില പിടികിട്ടാതെ ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരം മാഫിയകള്‍ കരിയോയില്‍ ശേഖരിച്ച് ഭക്ഷ്യസുരക്ഷയെ വെല്ലുവിളിച്ചു കൊണ്ടുള്ള മാരകമായ എണ്ണകള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നതായി സംശയം ശക്തമായിരിക്കുന്നത്. വിപണിയിലെ വ്യാജന്മാരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ച ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ആവശ്യമായരുന്നു. 15 ഓളം ബ്രാന്‍ഡുകള്‍ക്ക് അടുത്തിടെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വിപണിയിലെ വിലവര്‍ധന തടയാനും വ്യാജന്മാരെ കണ്ടെത്താനും ശക്തമായ നടപടികള്‍ ആവശ്യമാണ്.

Post a Comment

0 Comments