കോട്ടയം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ (എംഎസിടി) കോടതിയുടെ ഏറ്റുമാനൂര്‍ ക്യാമ്പിന്റെ ഉദ്ഘാടനം, ജില്ലാ ജഡ്ജി പ്രസൂണ്‍ മോഹന്‍ നിര്‍വഹിച്ചു. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതി ഉറപ്പാക്കുന്നതിനായി നിയമ സംവിധാനങ്ങളില്‍ ഒരു വികേന്ദ്രീകരണം ആവശ്യമാണെന്നും ജനങ്ങള്‍ക്ക് വേഗതയില്‍ നീതി ലഭിക്കുവാന്‍ കൂടുതല്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്നത് സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുടുംബ കോടതി ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഏറ്റുമാനൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.സിബി വെട്ടൂര്‍ അധ്യക്ഷത വഹിച്ചു. കുടുംബ കോടതി ജില്ലാ ജഡ്ജി കെ.എം. വാണി മുഖ്യപ്രഭാഷണം നടത്തി. ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ. നിസ്സാം ,മുന്‍സിഫ് അന്നു മേരി ജോസ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്, നഗരസഭ കൗണ്‍സിലര്‍ രശ്മി ശ്യാം ,ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. കെ.ആര്‍ മനോജ് കുമാര്‍,ട്രഷറര്‍ അഡ്വക്കേറ്റ് ജയ്‌സണ്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എല്ലാ മാസത്തിലും രണ്ടാം വ്യാഴാഴ്ചയാണ് ഏറ്റുമാനൂരില്‍ എംഎസിടി ക്യാമ്പ് നടക്കുന്നത്.
0 Comments