Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥികള്‍ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സന്ദര്‍ശനം നടത്തി



അകലക്കുന്നം ഗ്രാമപഞ്ചായത്തില്‍  കോയമ്പത്തൂര്‍, പഞ്ചാബ് കാര്‍ഷിക സര്‍വ്വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സന്ദര്‍ശനം നടത്തി. കോയമ്പത്തൂര്‍ കാരുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയന്‍സ്, പഞ്ചാബ് ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് റൂറല്‍ അഗ്രിക്കള്‍ച്ചറല്‍ വര്‍ക്ക് എക്പീരിയന്‍സിന്റെ ഭാഗമായി  അകലക്കുന്നം പഞ്ചായത്ത് സന്ദര്‍ശിച്ചത്. 

പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാറും, വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളവും, കൃഷി ഓഫീസര്‍ ഡോക്ടര്‍ രേവതി ചന്ദ്രനും, പഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യൂസും മറ്റ് മെമ്പര്‍മാരും ചേര്‍ന്ന് പഞ്ചായത്ത് ഹാളില്‍ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു.  കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റ് ആന്റ് ഹെഡ്  ഡോക്ടര്‍ ജയലക്ഷ്മിയാണ് ജില്ലയിലെ മികച്ച പഞ്ചായത്തായ അകലക്കുന്നത്തേയ്ക്ക് വിദ്യാര്‍ത്ഥികളെ ശുപാര്‍ശ ചെയ്തത്. പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി മൂന്നു ദിവസം വിദ്യാര്‍ത്ഥികള്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഗ്രാമീണ കാര്‍ഷിക സംസ്‌കാരവും കൃഷി രീതികളും അടുത്തറിയുകയും മറ്റക്കരപ്പാടത്തെ കര്‍ഷകരുമായി നേരിട്ട് സംസാരിച്ച് അവരുടെ പ്രശ്നങ്ങളും,പ്രതിബന്ധങ്ങളും പഠനവിധേയമാക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ നാട്ടുകാരില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും പഞ്ചായത്തിന്റെ ചരിത്രത്തെക്കുറിച്ചും കാര്‍ഷിക സംസ്‌കാരത്തെക്കറിച്ചും വിവരങ്ങള്‍ ശേഖരിച്ചു.  ചായക്കൂട്ടുകളാല്‍ പഞ്ചായത്തിന്റെ ഭൂപടം വരച്ച്  വാര്‍ഡ് തിരിച്ച് പ്രധാനപ്പെട്ട വഴികളും, തോടുകളും, ആരാധനാലയങ്ങളും, സ്ഥാപനങ്ങളും, പച്ചത്തുരുത്തുകളും രേഖപ്പെടുത്തി.

Post a Comment

0 Comments