കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടന്നു. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. അന്‍സല്‍ എസ്.എ. ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാതന്ത്ര്യം നേടിയെടുക്കാന്‍ അക്ഷീണം പ്രയത്‌നിച്ച ധീര ദേശാഭിമാനികളെക്കുറിച്ചും രാജ്യത്തിനകത്തും പുറത്തുമുള്ള രാജ്യദ്രോഹപരമായ വിധ്വംസക പ്രവര്‍ത്തനങ്ങളെക്കുറിച്ചും ലഹരിയ്‌ക്കെതിരെ യുവജനത സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. സിസ്റ്റര്‍ ലിസി സെബാസ്റ്റ്യന്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള അവാര്‍ഡ് വിതരണവവും നടന്നു. സ്‌കൂള്‍ മാനേജര്‍ റവ. സിസ്റ്റര്‍ മോളി അഗസ്റ്റിന്‍ അധ്യക്ഷയായിരുന്നു. കുമാരി വൈഗ കണ്ണന്‍ സ്വാഗതവും മാസ്റ്റര്‍ അദ്വൈത് ഹരികുമാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി. PTA പ്രസിഡന്റ് എബ്രഹാം മാത്യു സന്നിഹിതനായിരുന്നു. സ്വാതന്ത്ര്യത്തിന്റെ മഹത്വം വിളിച്ചറിയിക്കുന്ന കലാപരിപാടികളും ചടങ്ങിനോടനുബന്ധിച്ച് നടന്നു.





0 Comments