കുറുപ്പുന്തറ റെയില്‍വേ ഗേറ്റിനോട് ചേര്‍ന്ന അപ്രോച്ച് റോഡുകള്‍ തകര്‍ന്നു. റെയില്‍വേ ഗേറ്റുകള്‍ക്കിടയിലും കുഴികള്‍ രൂപപ്പെട്ടു. കുറുപ്പന്തറയില്‍ റെയില്‍വേ മേല്‍പ്പാലം വരുമെന്നതിനാല്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ അനന്തമായി നീളുകയാണ്. മേല്‍പ്പാലം നിര്‍മ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നത് അടക്കമുള്ള നടപടികള്‍ പൂര്‍ത്തീകരിക്കപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് ദുരിതമായി പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്.
മേല്‍പ്പാല നിര്‍മ്മാണം യാഥാര്‍ത്ഥ്യമാകുവാന്‍ നാളുകള്‍ വേണ്ടി വരുമ്പോള്‍ നിലവിലെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ അധികൃതര്‍ക്ക് കഴിയാത്ത പോകുന്നതാണ് ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. നാളുകളായി തകര്‍ന്നു കിടക്കുന്ന ഈ റോഡിലൂടെയുള്ള യാത്ര ദുരിത പൂര്‍ണ്ണമാകുകയാണ്. മഴക്കാലം എത്തിയതോടെ വലിയ കുഴിയില്‍ വെള്ളം നിറയുകയും റോഡിന്റെ അവസ്ഥ വാഹന ഡ്രൈവര്‍മാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാതെ വരുന്നതും മൂലം വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ പെടുന്നതും പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. കാല്‍നടയാത്രയും വാഹന യാത്രയും ഇവിടെ അസാധ്യമായ നിലയിലാണ്.
0 Comments