ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് പാലാ സെന്റ് തോമസ് കോളജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും സൗഹൃദത്തിന്റെ പ്രതീകമായി വൃക്ഷത്തൈകള്‍ കൈമാറി. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ ഏകോപനത്തില്‍ നടപ്പിലാക്കുന്ന 'ഒരു തൈ നടാം' ക്യാമ്പയിനോടനുബന്ധിച്ച് ഒരു കോടിയിലധികം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥികളും ഒത്തു ചേരുകയായിരുന്നു.
പദ്ധതിയുടെ ഉദ്ഘാടനം കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജെയിംസ് നിര്‍വഹിച്ചു. പരിസ്ഥിതി പുനസ്ഥാപനം എന്ന പ്രധാന ലക്ഷ്യത്തോടൊപ്പം, 'നെറ്റ് സീറോ കാര്‍ബണ്‍ കേരളം' എന്ന സംസ്ഥാന പ്രാധാന്യമുള്ള ലക്ഷ്യങ്ങളേയും മുന്‍നിര്‍ത്തിയായിരുന്നു ഈ പ്രവര്‍ത്തനം. വിവിധയിനം നാടന്‍ ഫലവൃക്ഷതൈകള്‍, പച്ചക്കറി തൈകള്‍, ഔഷധ സുഗന്ധ സസ്യങ്ങള്‍ തുടങ്ങിയവയാണ് കൈമാറിയത്. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പ്രിന്‍സി ഫിലിപ്പ്, ഡോ. ആന്റോ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.





0 Comments