Breaking...

9/recent/ticker-posts

Header Ads Widget

മഹാ ശിവപുരാണ യജ്ഞം സമാപിച്ചു



അരീപ്പറമ്പ് ശ്രീമഹാദേവ ക്ഷേത്രത്തില്‍ നടന്നു വന്ന മഹാ ശിവപുരാണ യജ്ഞം സമാപിച്ചു. യജ്ഞാചാര്യന്‍ ജഗന്നാഥശര്‍മ്മ പുലിമുഖത്തിന്റെ  നേതൃത്വത്തില്‍ ഓഗസ്റ്റ് 15 ന് ആരംഭിച്ച ശിവപുരാണ മഹായജ്ഞത്തിന്റെ സമാപന ദിവസം രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം,  ശിവസഹസ്ര നാമജപം ശിവപുരാണ പാരായണം എന്നിവ നടന്നു. ശിവ പഞ്ചാക്ഷരി മാഹാത്മ്യ പാരായണവും ഭസ്മാഭിഷേകവും നടന്നു. യജ്ഞ സമാപനത്തോടനുബന്ധിച്ച് അവഭൃഥ സ്‌നാനവും ശിവലിംഗ വിഗ്രഹ നിമജ്ജന ഘോഷയാത്രയും ഭക്തിനിര്‍ഭരമായി. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടി യോടെ അവഭൃഥ സ്‌നാന ശിവലിംഗ വിഗ്രഹ നിമജ്ജന ഘോഷയാത്ര ക്ഷേത്രത്തില്‍ നിന്നുമാരംഭിച്ച് ക്ഷേത്രക്കുളത്തില്‍  നിമജ്ജന കര്‍മ്മം നടത്തി, ക്ഷേത്രത്തില്‍ തിരികെയെത്തി കലശാഭിഷേകം ദീപാരാധന യജ്ഞ പ്രസാദ വിതരണം എന്നിവയും നടന്നു.



Post a Comment

0 Comments