Breaking...

9/recent/ticker-posts

Header Ads Widget

സിവൈഎംഎല്‍ പാലാ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു



സിവൈഎംഎല്‍ പാലായുടെ 78-ാമത് വാര്‍ഷികവും കുടുംബ സംഗമവും മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളും സ്വാതന്ത്ര്യ ദിനാഘോഷവും സംയുക്തമായി  ആഘോഷിച്ചു. രാവിലെ ഏഴിന് ളാലം പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം, 8.30ന് പതാക ഉയര്‍ത്തലും, സ്വാതന്ത്യദിനാഘോഷവും നടന്നു. ഡയറക്ടര്‍ ഫാ. ജോസഫ് തടത്തില്‍ തിരുഹൃദയ പ്രതിഷ്ഠ നടത്തി. 

വൈകിട്ട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഗാനമേളയും തുടര്‍ന്ന് പൊതുസമ്മേളനവും നടന്നു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ജെ. ഡിക്സണ്‍ പെരുമണ്ണില്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്ണ്‍ ബിജി ജോജോ, ഫാ. ജോസഫ് തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. സിദ്ധവൈദ്യ സിസ്റ്റര്‍ തെയ്യാമ്മയെ ആദരിച്ചു. തുടര്‍ന്ന് കുടുംബസംഗമവും, അംഗങ്ങളുടെ വിവിധ കലാപരിപാടികളും,  ഡിവൈഎംഎല്‍ നടത്തിയ സ്‌കൂള്‍ കലോത്സവത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവയും നടന്നു.

Post a Comment

0 Comments