Breaking...

9/recent/ticker-posts

Header Ads Widget

അന്തിനാട് പള്ളിക്കു മുന്നില്‍ നിര്‍മ്മിച്ച പാലം തുറന്നു.



അന്തീനാട് താമരമുക്ക് അന്ത്യാളം റോഡില്‍ അന്തിനാട് പള്ളിക്കു മുന്നില്‍ നിര്‍മ്മിച്ച  പാലം  തുറന്നു. മാണി സി കാപ്പന്‍ MLAയാണ് പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത്. കനത്ത മഴയെ തുടര്‍ന്നാണ് പാലത്തിന്റെ അടിവശത്തെ കല്‍ക്കെട്ട് തകര്‍ന്ന് പാലം അപകടാവസ്ഥയിലായത്. കരൂര്‍ പഞ്ചായത്ത് 5-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന പാലം തകര്‍ന്നത് പ്രദേശവാസികള്‍ക്ക് ദുരിതമായി മാറിയിരുന്നു.
 മാണിസി കാപ്പന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച  25 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലം പുനര്‍നിര്‍മിച്ചത്. പാലാ - തൊടുപുഴ ഹൈവേയില്‍ നിന്നും 200 മീറ്റര്‍ അകലെ അന്തീനാട് പള്ളിക്കു മുന്‍വശത്തുകൂടിയുള്ള റോഡില്‍ അന്തീനാട് പള്ളി മുതല്‍ താമരമുക്ക് വരെയുള്ള ഭാഗം ഗതാഗതയോഗ്യമാക്കാന്‍ 10 ലക്ഷം രൂപ കൂടി അനുവദിച്ചതായി മാണി സി.കാപ്പന്‍ എംഎല്‍എ വ്യക്തമാക്കി.സമ്മേളനത്തില്‍ കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്‍ അധ്യക്ഷത വഹിച്ചു. പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പില്‍, വാര്‍ഡ് മെമ്പര്‍ സ്മിത ഗോപാലകൃഷ്ണന്‍, ഇഗ്‌നേഷ്യസ് തയ്യില്‍, സി.ജെ. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. നീണ്ട കാത്തിരിപ്പിനൊടുവില്‍ പാലം യാഥാര്‍ത്ഥ്യമായതോടെ പ്രദേശവാസികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമാവുകയായിരുന്നു.

Post a Comment

0 Comments