കാഞ്ഞിരമറ്റം മാര്‍ സ്ലീവാ പള്ളി ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് പിതൃവേദിയുടെ നേതൃത്വത്തില്‍ മാതൃ പിതൃസംഗമം നടന്നു. പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാദര്‍ ജോസഫ് നരിതൂക്കില്‍ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട ജനമൈത്രി എസ്.ഐ ബിനോയ് തോമസ് മാതാപിതാകള്‍ക്കായി ക്ലാസ് നയിച്ചു.
വികാരി റവ ഫാ. ജോസഫ് മണ്ണനാല്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ഫാ. ജോസഫ് മഠത്തിപ്പറമ്പില്‍ , സജി നാഗമറ്റത്തില്‍ , ജെയ്‌മോന്‍ പുത്തന്‍പുരയ്ക്കല്‍ , ഡോ പ്രിന്‍സ് മണിയങ്ങാട്ട്, അനില്‍ ചെരിപുറം, ജെയിംസ് പെരുമന എന്നിവര്‍ പ്രസംഗിച്ചു.സജി പാറശ്ശേരിയില്‍ ,ടോമിച്ചന്‍ പിരിയന്മാക്കല്‍ , സണ്ണി കളരിക്കല്‍, ടോണി പായിക്കാട്ട് , ജിനോ വെട്ടു വയലില്‍, ജോര്‍ജുകുട്ടി കുന്നപ്പള്ളില്‍ എന്നിവര്‍ കാര്യപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





0 Comments