Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം വര്‍ണാഭമായി.



പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  സ്വാതന്ത്ര്യദിനാഘോഷം വര്‍ണാഭമായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെജിമോന്‍ കെ.മാത്യു പതാക ഉയര്‍ത്തി. NCC ഫസ്റ്റ് ഓഫീസര്‍, ജിന്‍സ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പരേഡ് നടന്നു. സ്‌കൂള്‍ NCC ആര്‍മി നേവല്‍ വിങ്ങുകളും. NSS , Rover, Ranger, വിമുക്തി, യൂണിറ്റുകളും പരേഡില്‍ പങ്കെടുത്തു.  സ്വാതന്ത്ര്യദിന റാലി പാലാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍  പ്രിന്‍സ് വി.സി.  ഫ്‌ലാഗ് ഓഫ് ചെയ്തു.

 സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച വര്‍ണാഭമായ റാലിയില്‍ 200 വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അണിനിരന്നു. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു, ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ്, ത്സാന്‍സി റാണി തുടങ്ങിയ സ്വാതന്ത്ര്യ  സമര സേനാനികളുടെ വേഷമണിഞ്ഞ് കുട്ടികള്‍ റാലിയില്‍ പങ്കെടുത്തത് കൗതുകമായി. ദേശീയ പതാകയേന്തി, മൂവര്‍ണ്ണ ബലൂണുകള്‍ കൈകളില്‍ വീശി, സ്വാതന്ത്ര്യസമര സേനാനികളെ മുന്നില്‍ നിര്‍ത്തി കുട്ടികള്‍ നടത്തിയ റാലി നവ്യാനുഭവമായി. റോവര്‍ നോബി ഡൊമിനിക്ക്, റേഞ്ചര്‍ ലീഡര്‍ അനിറ്റ അലക്‌സ്, NSS പ്രോഗ്രാം ഓഫീസര്‍ ബിജു കുര്യന്‍, വിമുക്തി ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ഫാ. ജിജോ വെണ്ണായിപ്പള്ളില്‍, ഓററ്ററി ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ഡോ.  നിജോയ് പി. ജോസ് , കായികാധ്യാപകന്‍ മനു പ്രിന്‍സ് ,സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ മാത്യൂസ് അനീഷ് എന്നിവര്‍നേതൃത്വംനല്‍കി.

Post a Comment

0 Comments