ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ ചേര്‍പ്പുങ്കല്‍ ഇന്‍ഡ്യാര്‍ റബര്‍ ഫാക്ടറിക്ക് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ശോചനീയാവസ്ഥയില്‍. കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകളും കമ്പികളും തുരുമ്പെടുത്ത നശിച്ച നിലയിലാണ്.
മേല്‍ക്കൂരയിലെ ഷീറ്റുകള്‍ തുരുമ്പിച്ച് പോയതോടെ ഈ ഭാഗം പടുതയിട്ടു മൂടിയിരിക്കുകയാണ്. പാലാ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ശോചനീയാവസ്ഥയിലായത് വിദ്യാര്‍ത്ഥികളും തൊഴിലാളികളുമടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. വെയിറ്റിംഗ് ഷെഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
0 Comments