ഇളം തലമുറയില്‍ കാര്‍ഷിക അവബോധം സൃഷ്ടിക്കുന്നതിനായി പാലാ രൂപതയുടെ കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ നേതൃത്വത്തില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'കുട്ടികളും കൃഷിയിലേക്ക് ' പദ്ധതിയുടെ ഭാഗമായി രൂപതയിലെ സ്‌കൂളുകളിലെ അധ്യാപകരുടെ സംഗമം നടന്നു. രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ സെബാസ്റ്റ്യന്‍ വേത്താനത്ത് ഉദ്ഘാടനം ചെയ്തു.
ബിഷപ്പ് ഹൗസ് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ രൂപതാ കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലു കാലായില്‍ അദ്ധ്യക്ഷത വഹിച്ചു. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, പി.എസ്.ഡബ്ലിയു.എസ്.അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. ഫ്രാന്‍സീസ് ഇടത്തിനാല്‍, പാലാ സാന്‍തോം എഫ്.പി.സി ചെയര്‍മാന്‍ സിബി മാത്യു കണിയാമ്പടി,പി.ആര്‍.ഒ ഡാന്റീസ് കൂനാനിക്കല്‍, പ്രോജക്ട് ഓഫീസര്‍ ടോണി സണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു. കൃഷി അസി. ഡയറക്ടര്‍ ബിനി ഫിലിപ്പ് ക്ലാസ്സ് നയിച്ചു. സ്‌കൂളുകളില്‍ പച്ചക്കറി കൃഷിക്കായി സൗജന്യ പച്ചക്കറി തൈകളുടെ വിതരണവും നടന്നു. സി. ലിറ്റില്‍ തെരേസ്, പ്രോജക്ട് ഓഫീസര്‍മാരായ പി.വി. ജോര്‍ജ് പുരയിടം, സാജു വടക്കന്‍,മെര്‍ളി ജയിംസ്, ഷീബാ ബെന്നി, കോര്‍ഡിനേറ്റര്‍മാരായ ആലീസ് ജോര്‍ജ്, സൗമ്യാ ജയിംസ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു.





0 Comments