ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളുകളോട് സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നതായി കേരളാ കോണ്‍ഗ്രസ് ഡപ്യൂട്ടി ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് എം.പി.
ആയിരക്കണക്കിന് അധ്യാപകര്‍ ശമ്പളം ഇല്ലാതെ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇത് സംബന്ധിച്ചുള്ള ഹൈക്കോടതി വിധി എല്ലാവര്‍ക്കും ബാധകമാണെന്നിരിക്കെ അതിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇത് ഇരട്ടത്താപ്പും നീതി നിഷേധവും ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭിന്നശേഷിക്കാരുടെ ആനുകൂല്യം കൈയ്യടക്കാന്‍ മാനേജ്‌മെന്റുകള്‍ ശ്രമിക്കുന്നില്ല. സര്‍ക്കാരാണ് ഈ പേര് പറഞ്ഞ് പാവപ്പെട്ട അദ്ധ്യാപകരുടെ ആനുകൂല്യങ്ങള്‍ നല്‍കാത്തതെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.ഈ പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നീതിക്കു വേണ്ടി അദ്ധ്യാപകര്‍ നടത്തുന്ന സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.





0 Comments