സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് കുറവിലങ്ങാട് ദേവമാതാ കോളേജില്‍ സ്വാതന്ത്ര്യ ദിന സന്ദേശ റാലി നടന്നു. സ്വാതന്ത്യദിന സന്ദേശ റാലി,കുറവിലങ്ങാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ. അജീബ്, ഫ്‌ളാഗ് ഓഫ് ചെയ്തു.കോളേജില്‍നിന്ന് ആരംഭിച്ച റാലി കുറവിലങ്ങാട് ടൗണിലൂടെ സഞ്ചരിച്ച് കോളേജ് മൈതാനത്ത് സമാപിച്ചു. ഗാന്ധിജി, നെഹ്റു തുടങ്ങിയ രാഷ്ട്രശില്പികളെ പുനരവതരിപ്പിച്ചു കൊണ്ടാണ് റാലി നടന്നത്. ഭാരതത്തിന്റെ ഭൂപടത്തിന്റെ ആകൃതിയില്‍ ദേവമാതാ കോളേജ് വിദ്യാര്‍ത്ഥികള്‍ ഗ്രൗണ്ടില്‍ അണിനിരന്നു. ഭാരത സ്വാതന്ത്യത്തിന്റെ 78 -ാം വാര്‍ഷികത്തില്‍
78 ത്രിവര്‍ണ്ണ ബലൂണുകള്‍ പറത്തിയാണ് ആഘോഷം നടന്നത്.
കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ജനപ്രതിനിധികള്‍, വിമുക്തഭടന്മാര്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കുചേര്‍ന്നു.കോളേജ് മാനേജര്‍ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി, പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി. മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഡിനോയി മാത്യു കവളമ്മാക്കല്‍, ബര്‍സാര്‍ ഫാ. ജോസഫ് മണിയഞ്ചിറ, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ക്യാപ്റ്റന്‍ ഡോ. സതീശ് തോമസ്, ആല്‍ഫിന്‍ ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കോളേജിലെ അദ്ധ്യാപക-അനദ്ധ്യാപക വിദ്യാര്‍ത്ഥി സമൂഹവും റാലിയില്‍ അണിനിരന്നു. തുടര്‍ന്ന് കോളേജ് ഓഡിറ്റോറിയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്വാതന്ത്ര്യദിന ക്വിസ് മത്സരവും ദേവമാതാ മ്യൂസിക് അക്കാദമിയുടെ നേതൃത്വത്തില്‍ ദേശഭക്തിഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത പരിപാടിയും നടത്തി.
0 Comments