ഞീഴൂര്‍ ഒരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. ഒരുമ അംഗങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ സംഘടിപ്പിച്ച സേവന പ്രവര്‍ത്തനങ്ങള്‍ ഒരുമ സൊസൈറ്റി പ്രസിഡണ്ട് ജോസ് പ്രകാശ് ഉദ്ഘാടനം ചെയ്തു.
ഞീഴൂര്‍ പഞ്ചായത്ത് ഓഫീസ് പടി മുതല്‍ ഞീഴൂര്‍ ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ ഇരുവശവും കാട് വെട്ടിതെളിച്ച് സഞ്ചാരയോഗ്യമാക്കി. ഒരുമ നടത്തിവരുന്ന നിരവധിയായ സേവന പ്രവര്‍ത്തനങ്ങളോട് ആഭിമുഖ്യം അര്‍പ്പിച്ചാണ് കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായ സേവന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ പങ്കുചേര്‍ന്നത്. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി ഒരുമ ആസ്ഥാന മന്ദിരത്തിന് മുന്നില്‍ ദേശീയ പതാക ഉയര്‍ത്തി.





0 Comments