കോഴ - കട്ടച്ചിറ വലിയതോട്ടില്‍ മാലിന്യം അടിഞ്ഞുകൂടുന്നു. തോട്ടില്‍ പലയിടത്തും സ്ഥാപിച്ചിട്ടുള്ള ചീപ്പുകളും,തോടിന്റെ പല ഭാഗങ്ങളിലെയും സംരക്ഷണഭിത്തിയും തകര്‍ന്ന നിലയിലാണ്. സംരക്ഷണഭിത്തി സുരക്ഷിതത്വപ്പെടുത്തുന്നതില്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വരുത്തുന്ന കാലതാമസം വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമാകുന്ന ആശങ്കയും ഉയരുന്നുണ്ട്.
വലിയ തോട്ടില്‍ മണ്ണ് നീക്കം ചെയ്യുന്നതും മാലിന്യം നീക്കം ചെയ്യുന്നതും ആയ നടപടികള്‍ വര്‍ഷങ്ങളായി നിലച്ച നിലയിലാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ചീപ്പുകളില്‍ മാലിന്യം സുരക്ഷിതത്വ ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. കുറവിലങ്ങാട് മേഖലയിലെ മാലിന്യം നിറഞ്ഞ ചതുപ്പുകള്‍ ആരോഗ്യ ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. വലിയ തോടിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുവാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണുയരുന്നത്.





0 Comments