പാമ്പാടിയില്‍ സ്‌കൂട്ടറിന് സൈഡ് കൊടുക്കാത്തതിന്റെ പേരില്‍ ബസ് ജീവനക്കാരെ കയ്യേറ്റം ചെയ്ത സംഭവത്തിലെ പ്രതികള്‍ അറസ്റ്റില്‍. ആഗസ്റ്റ് 27-ാം തീയതി രാത്രി 08.45 ന് പാമ്പാടി ഭാഗത്ത് നിന്നും പള്ളിക്കത്തോട് ഭാഗത്തേക്ക് സര്‍വീസ് നടത്തിയിരുന്ന മേരി മാതാ ബസ് ജീവനക്കാര്‍ക്കാണ മര്‍ദ്ദനമേറ്റത്. ബസ് കൂരോപ്പട വില്ലേജ് മാക്കല്‍പ്പടി ബസ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ പ്രതികള്‍ സ്‌കൂട്ടര്‍ ബസ്സിനു മുന്നില്‍ കയറ്റി നിര്‍ത്തി തടസ്സമുണ്ടാക്കുകയും യാത്രക്കാരുടെ മുന്നില്‍ വച്ച് ഹെല്‍മെറ്റ് ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തില്‍ ബസിന്റെ മുന്‍വശത്തെ ചില്ലും തകര്‍ന്നു ആകെ 40700/- രൂപയുടെ നാശനഷ്ടം വരുത്തിയ സംഭവത്തില്‍ കൂരോപ്പട SN പുരം വയലില്‍ പീടികയില്‍ അലക്‌സ് മോന്‍ V സെബാസ്റ്റ്യന്‍, വരുണ്‍ V സെബാസ്റ്റ്യന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . SHO റിച്ചാര്‍ഡ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ SI ഉദയകുമാറും സംഘവും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.





0 Comments