ചേര്‍പ്പുങ്കല്‍ പള്ളിക്കു സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റൊരു ഇടിച്ചു. നിയന്ത്രണം വിട്ട രണ്ടാമത്തെ കാര്‍ ചേര്‍പ്പുങ്കല്‍ പള്ളിയുടെ കവാടത്തില്‍ ഇടിച്ച് ഗേറ്റ് തകര്‍ക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. അപകടത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റ ചേര്‍പ്പുങ്കല്‍ സ്വദേശിനി ലില്ലി (75 ) കുടുംബാംഗങ്ങളും ചെറുവാണ്ടൂര്‍ സ്വദേശികളുമായ മരിയ (13 ), അനിന (9 ) , ജോസഫ് ( 79 ), ചിന്നമ്മ (75 ) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
0 Comments