പാലാ തൊടുപുഴ റോഡില്‍ മാനത്തൂരില്‍ ആംബുലന്‍സ് കാറിന് പിന്നില്‍ ഇടിച്ചുകയറി അപകടം. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഇന്‍ഡ്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് മുന്നിലാണ് അപകടമുണ്ടായത്. കാര്‍ പമ്പിലേയ്ക്ക് തിരിഞ്ഞപ്പോള്‍ പിന്നാലെ വന്ന ആംബുലന്‍സ് കാറിന് പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു.
കാര്‍ പമ്പിലേക്ക് പാഞ്ഞു കയറിയെങ്കിലും വലിയ അപകടം ഒഴിവാകുകയായിരുന്നു. ആംബുലന്‍സ് അടിമാലിയില്‍ നിന്നും രോഗിയുമായി കോട്ടയത്തേയ്ക്ക് പോവുകയായിരുന്നു. കാര്‍ യാത്രികന്‍ കടനാട് സ്വദേശി സെബാസ്റ്റ്യന്‍ മാത്യുവിനെ (46) പരിക്കുകളോടെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.





0 Comments