Breaking...

9/recent/ticker-posts

Header Ads Widget

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു.



കാണക്കാരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍, ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു. ഏറ്റുമാനൂര്‍ വെട്ടിമുകള്‍ പൂന്തോട്ടത്തില്‍ ജോര്‍ജ്ജ് അനിലിന്റെ മകന്‍ മാര്‍ബിന്‍ ജോര്‍ജ് (27) ആണ് മരണമടഞ്ഞത്. 


കഴിഞ്ഞ ഞായറാഴ്ച രാത്രി 12:30 യോടെ കോട്ടയം എറണാകുളം റോഡില്‍ കാണക്കാരി ആശുപത്രിക്ക് സമീപമായിരുന്നു അപകടം. ചങ്ങനാശേരി സ്വദേശിയുടെ കാറിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മാര്‍ബിന്റെ സഹയാത്രികനായിരുന്ന ഓണം തുരുത്ത്, തൈപ്പറമ്പില്‍ ജോസഫ് ടി എബ്രഹാം (27) മരണമടഞ്ഞിരുന്നു. എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറായിരുന്നു മാര്‍ബിന്‍. അപകടത്തിന് ഇടയാക്കിയ കാര്‍ ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തു. മാര്‍ബിന്റെ സംസ്‌കാരം തെളളകം സെന്റ്‌മേരിസ് പള്ളിയില്‍ നടന്നു.

Post a Comment

0 Comments