ചങ്ങനാശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാസ് മാവേലി വനിത സ്വയംസഹായ സംഘം ഏറ്റുമാനൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികളും ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സും, സംഘടിപ്പിച്ചു അര്‍ബുദ രോഗ പ്രതിരോധ ജനകീയ ക്യാമ്പെയിന്‍ ബ്രാന്‍ഡ് അംബാസഡര്‍ നിഷ ജോസ് കെ. മാണി ഉദ്ഘാടനം നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് പ്രീത എം.സി സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, ചാസ് കോര്‍ഡിനേറ്റര്‍ സജി ഷാജി, ബിനുരാജ് പി.റ്റി, സാന്റി കുഴിമ്യാലില്‍, അന്നമ്മ ജോര്‍ജ്, ഗ്രേസി പുഞ്ചായില്‍, ലിസ്സി നെടുങ്ങാട്ട് , തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments