Breaking...

9/recent/ticker-posts

Header Ads Widget

സ്‌കോളര്‍ഷിപ്പു വിതരണവും കുടിശിക ഒഴിവാക്കിയുള്ള അംഗത്വ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും



സംസ്ഥാന സഹകരണ ജീവനക്കാരുടെ വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ മികവിനുള്ള സ്‌കോളര്‍ഷിപ്പു വിതരണവും കുടിശിക ഒഴിവാക്കിയുള്ള അംഗത്വ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി VN വാസവന്‍ നിര്‍വഹിച്ചു . സഹകരണമേഖലയുടെ പ്രാഥമിക ഉത്തരവാദിത്തം സാമൂഹിക പ്രതിബദ്ധതയില്‍ ഊന്നിയ പ്രവര്‍ത്തനങ്ങളാണെന്ന് മന്ത്രി പറഞ്ഞു. സഹകരണമേഖലയിലെ അംഗങ്ങളുടെ കുടുംബങ്ങളില്‍ നിന്ന് ഉന്നതസ്ഥാനത്തെത്തുന്നവര്‍ ഈ സാമൂഹിക പ്രതിബന്ധത തിരിച്ചറിഞ്ഞു തങ്ങളുടെ മിച്ചസമ്പാദ്യം സഹകരണമേഖലയില്‍ നിക്ഷേപിക്കാന്‍ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.  കോപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗങ്ങളായ സഹകരണ സംഘം ജീവനക്കാരുടെയും സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ബോര്‍ഡുകളിലെ ജീവനക്കാരുടെയും മക്കളില്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍   ഉന്നതവിജയം നേടിയവര്‍ക്കാണ് കാഷ് അവാര്‍ഡും സ്‌കോളര്‍ഷിപ്പും നല്‍കിയത് . 

 പുതുതായി അംഗത്വമെടുക്കുന്നവര്‍ക്ക് കുടിശിക വിഹിതം ഒഴിവാക്കി അംഗത്വം അനുവദിക്കാന്‍ ബോര്‍ഡ് ചട്ടത്തില്‍ ഇളവനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായിരുന്നു. മവന്‍തുരുത്ത് ക്ഷീരോത്പാദകസഹകരണസംഘത്തിലെ എം. അമ്പിളിക്ക് അംഗത്വം നല്‍കിക്കൊണ്ട് മന്ത്രി വി.എന്‍. വാസവന്‍ ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സേവനത്തിലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ മക്കളുടെ തുടര്‍പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.  കോട്ടയം സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഹാളില്‍ നടന്ന ചടങ്ങില്‍ കോപറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍. സനല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിങ് കമ്മിറ്റി അംഗം കെ.എം. രാധാകൃഷ്ണന്‍, മഹാത്മാഗാന്ധി സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം അഡ്വ. റെജി സക്കറിയ, സഹകരണവകുപ്പ് അഡീഷണല്‍ രജിസ്ട്രാര്‍ ഇ. നിസാമുദീന്‍, സഹകരണയൂണിയന്‍ സംഘടനാപ്രതിനിധികളായ കെ. പ്രശാന്ത്, ബിനു കാവുങ്കല്‍, കെ.വി. പ്രമോദ്, ശ്രീനാഥ് രഘു എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments