Breaking...

9/recent/ticker-posts

Header Ads Widget

അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി.



കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സഹകരണ മേഖലയോട് കാണിക്കുന്ന അവഗണയിലും  കേരളാ ബാങ്കിന്റെ തെറ്റായ നയങ്ങളിലും പ്രതിഷേധിച്ചു കൊണ്ട് കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചില്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി.   മീനച്ചില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിനു മുന്‍പില്‍ നടന്ന ധര്‍ണ്ണ അഡ്വ. ബിജു പുന്നത്താനം ഉല്‍ഘാടനം ചെയ്തു. പ്രൊഫ. സതീഷ് ചൊള്ളാനി മുഖ്യപ്രഭാഷണം നടത്തി .കെ സി ഇ എഫ് താലൂക്ക് പ്രസിഡന്റ് അരുണ്‍ മൈലാടൂര്‍ അധ്യക്ഷനായിരുന്നു.  കോണ്‍ഗ്രസ്  ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് . സുരേഷ് എന്‍, രാമപുരം ബ്ലോക്ക് പ്രസിഡന്റ്  മോളി പീറ്റര്‍, താലൂക്കിലെ വിവിധ ബാങ്ക് പ്രസിഡന്റുമാരായ  നൗഷാദ് P H,  ടോമി പൊരിയത്ത്,  ഉണ്ണികൃഷ്ണന്‍ നായര്‍ കുളപ്പുറത്ത്, പ്രൊഫ : ജോസഫ് മറ്റം,  ഷിബി ജോസഫ്, ഡെന്നി ജോസഫ്,  പയസ് കവളമ്മാക്കല്‍ മുന്‍കാല നേതാക്കളായ . കെ എം തോമസ്, ചാള്‍സ് ആന്റണി   തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments