സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാമപുരം കള്‍ച്ചറല്‍ ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഡ്രോയിങ് ആന്‍ഡ് കളറിംഗ് കോമ്പറ്റീഷന്‍ നടത്തി. രാമപുരം മാര്‍ ആഗസ്റ്റിനോസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ വിവിധ സ്‌കൂളുകളില്‍ നിന്നുമായി 150 ഓളം കുട്ടികള്‍ പങ്കെടുത്തു.
പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കളറിംഗ് മത്സരവും പത്തിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഡ്രോയിങ് മത്സരവുമാണ് സംഘടിപ്പിച്ചത്. സ്വാതന്ത്ര്യം എന്ന ആശയത്തില്‍ ഉള്ള ചിത്രങ്ങളാണ് കുട്ടികള്‍ വരച്ചത്. സൊസൈറ്റി പ്രസിഡന്റ് ബോബി സെബാസ്റ്റ്യന്‍ മത്സര വിജയികള്‍ക്ക് ക്യാഷ് പ്രൈസും മൊമെന്റോയും വിതരണം ചെയ്തു. സൊസൈറ്റി ഭാരവാഹികളായ അരുണ്‍ കെ അബ്രഹാം, മാത്യു , പ്രശാന്ത് കെ.ബി ,രാകേഷ് പി.ജി, ജോസ് ആന്റണി, ജയ്‌സന്‍ മേച്ചേരി,എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments