ആരോപണ വിധേയനായ യൂത്ത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടം രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി പരിസരത്തുനിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പേരൂര്‍ ജംഗ്ഷനില്‍ സമാപിച്ചു. സ്ത്രീകള്‍ അടക്കം നിരവധി പേര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കുചേര്‍ന്നു. ഡിവൈഎഫ്‌ഐ നേതാക്കളായ എം ആര്‍ അഭിലാഷ്, രതീഷ് രത്‌നാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments