Breaking...

9/recent/ticker-posts

Header Ads Widget

ഇടയാറ്റ് സ്വയംഭൂ ബാലഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ദിനാഘോഷം



പാര്‍വ്വതി ദേവിയുടെ മടിയില്‍ വിരാജിക്കുന്ന ബാലഗണപതിഭാവത്തിലുള്ള ഇടയാറ്റ് സ്വയംഭൂ ബാലഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ദിനാഘോഷം 27 ബുധനാഴ്ച നടക്കും. ബാലഗണപതിയുടെ ഇഷ്ടവഴിപാടായ ഉണ്ണിയൂട്ടും വിനായക ചതുര്‍ത്ഥി ദിനത്തില്‍ നടക്കും. കസവുകരയുള്ള മുണ്ടുടുത്ത് മാതാപിതാക്കള്‍ക്കൊപ്പമെത്തി കുരുന്നുകള്‍ ബാലഗണപതിയുടെ അനുഗ്രഹം തേടി  ഉണ്ണിയൂട്ടില്‍ പങ്കെടുക്കും.  രാവിലെ 5.30 ന് അഷ്ടാഭിഷേകവും 6.30 ന് അഷ്ടദ്രവ്യമഹാഗണപതിഹോമവും നടക്കും. ചടങ്ങുകള്‍ക്ക് ദാമോദരന്‍ നമ്പൂതിരി കല്ലംമ്പള്ളി ഇല്ലം മുഖ്യകാര്‍മ്മികത്വം വഹിക്കും. തിരുവരങ്ങില്‍ പാലാ ചെമ്പൈ സംഗീതസഭയുടെ നേതൃത്വത്തില്‍ പഞ്ചരത്‌ന കീര്‍ത്തനാലാപനവും സംഗീതാരാധനയും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഹരികൃഷ്ണന്‍ ഇടയാറ്റ്, വിനേഷ് കെ. ആര്‍, മനോജ് കെ.ടി, നാരായണന്‍ നായര്‍ കൂനാനയില്‍, ടി. എന്‍. രാജന്‍ എന്നിവര്‍പങ്കെടുത്തു.



Post a Comment

0 Comments