രാമായണ പാരായണ പുണ്യമായി ഇലയ്ക്കാട് ഗ്രാമത്തില്‍ രാമായണ മാസാചരണം. കര്‍ക്കടകം ഒന്നുമുതല്‍ മുപ്പതുവരെ എല്ലാദിവസവും ഗ്രാമത്തിലെ ഓരോ വീടുകളിലാണ് രാമായണപാരായണം നടക്കുന്നത്. കാക്കിനിക്കാട് ഭഗവതിക്ഷേത്ര സന്നിധിയില്‍ നിന്നാണ് കര്‍ക്കിടകം ഒന്നിന് പാരായണം ആരംഭിച്ചത്. കര്‍ക്കിടകം 31 ന് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളോടെയാണ് രാമായണ മാസാചരണത്തിനും രാമായണ പാരായണത്തിനും സമാപനമാവുന്നത് . എല്ലാ ദിവസവും വൈകീട്ട് വീട്ടുകളില്‍ നടക്കുന്ന രാമായണ പാരായണത്തില്‍ ബന്ധുക്കളും സമീപവാസികളും നാട്ടുകാരുമടക്കമുള്ളവവര്‍ പങ്കുചേരും. സമര്‍പ്പണവും ദീപാരാധനയും പൂജയും നടത്തിയാണ് വീടുകളില്‍ രാമായണ പാരായണം അവസാനിപ്പിക്കുന്നത്. കര്‍ക്കടക മാസത്തില്‍ ദിവസവും നടത്തുന്ന രാമായണപാരായണവും സത്സംഗവും എല്ലാവരും ത്തു ചേര്‍ന്ന് ഭജന ഗീതങ്ങളും ദേവീസ്തുതികളും അലപിക്കുന്നതും ആത്മീയമായ ഉണര്‍വിനും കുടുംബബന്ധങ്ങളും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനും അവസരമൊരുക്കുകയാണ്.
0 Comments