തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ സൂക്ഷ്മപരിശോധനയുടെ ഭാഗമായി മോക്പോള്‍ നടത്തി. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ഏറ്റുമാനൂര്‍ സത്രം കോമ്പൗണ്ടില്‍ മൂന്നു ദിവസങ്ങളിലായാണ് പരിശോധന.
3430 കണ്‍ട്രോളിങ് യൂണിറ്റുകളും ഓരോന്നിനും മൂന്നുവീതം ബാലറ്റിങ് യൂണിറ്റുകളുമാണുള്ളത്. ഇവയില്‍ 343 യന്ത്രങ്ങളിലാണ് മോക് പോള്‍ നടത്തുന്നത്. ഒന്‍പത് യന്ത്രങ്ങളില്‍ 2000 വോട്ടുവീതവും ബാക്കിയുള്ളവയില്‍ 60 വോട്ടുകള്‍ വീതവും ചെയ്ത് യന്ത്രങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെകൂടി സാന്നിധ്യത്തിലാണ് പരിശോധന. വെള്ളി, ശനി ദിവസങ്ങളിലും തുടരും.വെള്ളിയാഴ്ച രാവിലെ 11ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ യന്ത്രങ്ങളുടെ സൂക്ഷ്മപരിശോധന വിലയിരുത്തി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഷീബ മാത്യു, ചാര്‍ജ് ഓഫീസര്‍ നിജു കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.





0 Comments