അപകടവളവില്‍ ആള്‍മറയില്ലാത്ത കിണര്‍ അപകട ഭീഷണിയാകുന്നു. ഏറ്റുമാനൂര്‍ നഗരസഭയില്‍ കണ്ണമ്പുര റോഡും മണിമലക്കാവ് ക്ഷേത്രം റോഡും സംഗമിക്കുന്ന ഭാഗത്താണ് കിണര്‍ അപകട ഭീഷണിയുയര്‍ത്തുന്നത്. ഗ്രാമീണ മേഖലയില്‍ മൂന്ന് റോഡുകള്‍ സംഗമിക്കുന്ന സ്ഥലത്ത്, അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ജലസ്രോതസ്സിന് സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് അപകട ഭീഷണി ഒഴിവാക്കണമെന്ന് ആവശ്യം ഉയരുന്നു. നഗരസഭ പരിധിയിലെ 9 , 10, 11 വാര്‍ഡുകള്‍ സംഗമിക്കുന്ന ഭാഗത്താണ് ആള്‍മറ ഇല്ലാത്ത കിണര്‍ സ്ഥിതി ചെയ്യുന്നത്. ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്ത് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ നഗരസഭയായി മാറിയിട്ടും പ്രശ്‌നപരിഹാരം ആയിട്ടില്ലെന്നാണ് നാട്ടുകാര്‍ ആക്ഷേപം ഉന്നയിക്കുന്നത്.
0 Comments