Breaking...

9/recent/ticker-posts

Header Ads Widget

മദ്യരഹിത ഡ്രൈവിംഗും അപകടരഹിത ഓണക്കാലവും. സന്ദേശം ഉയര്‍ത്തി പര്യടനം



 മദ്യരഹിത ഡ്രൈവിംഗും അപകടരഹിത ഓണക്കാലവും എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് ഏറ്റുമാനൂര്‍ സേവാ സമിതിയുടെ  ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന പര്യടനം ഏറ്റുമാനൂര്‍ സ്വകാര്യ ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിച്ചു. ഏറ്റുമാനൂര്‍ സേവാ സമിതി സെക്രട്ടറി ജി ജഗദീശ്‌സ്വാമിയാശാന്‍ മാവേലിവേഷത്തില്‍ എത്തി സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കും സമൂഹത്തിനും മദ്യരഹിത ഡ്രൈവിംഗിന്റെ സന്ദേശം നല്‍കി. ഏറ്റുമാനൂര്‍ എസ് എച്ച് ഒ എ എസ് അന്‍സല്‍ സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു.  സമിതി പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഭാരവാഹികളായ സിറിള്‍  ജി നരിക്കുഴി പ്രകാശ് മണി, ശ്രീലക്ഷ്മി,കെ കെ അനീഷ്, ശ്രീധരന്‍ നട്ടാശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.  മദ്യപിച്ചുള്ള ഡ്രൈവിംഗ് മൂലം ഉണ്ടാകുന്ന അപകടം ഒഴിവാക്കുന്നതിനാണ് ഏറ്റുമാനൂര്‍ സേവാ സമിതി മദ്യരഹിത ഡ്രൈവിംഗും അപകടരഹിത ഓണക്കാലവും എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ടുള്ള പര്യടനം നടത്തുന്നത്.



Post a Comment

0 Comments