Breaking...

9/recent/ticker-posts

Header Ads Widget

ഗതാഗതക്കുരുക്കിന് പരിഹാര നിര്‍ദേശങ്ങളുമായി ജനകീയ വികസന സമിതി.



ഏറ്റുമാനൂര്‍ നഗരത്തിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാര നിര്‍ദേശങ്ങളുമായി ജനകീയ വികസന സമിതി. നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിച്ച പട്ടിത്താനം - മണര്‍കാട് ബൈപ്പാസ് റോഡ് യാഥാര്‍ത്ഥ്യമായിട്ടും ഏറ്റുമാനൂര്‍ നഗരത്തില്‍ അനുദിനം ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ്. 
ഗതാഗത കുരുക്കിന് പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ട റിംഗ്  റോഡ് യാഥാര്‍ത്ഥ്യമാകുവാന്‍ ഇനിയും ഏറെക്കാലം കാത്തിരിക്കേണ്ടിയും വരുന്ന സാഹചര്യത്തിലാണ് ജനകീയ വികസന സമിതി  ജില്ലാ പോലീസ് മേധാവിക്ക് പുതിയ നിര്‍ദ്ദശങ്ങളടങ്ങിയ നിവേദനം നല്‍കിയത്. ഓള്‍ഡ് എം.സി റോഡിലെ പോക്കറ്റ് റോഡുകളില്‍ കൂടി ഭാരവാഹനങ്ങള്‍ അല്ലാത്ത വാഹനങ്ങള്‍ കടത്തിവിടുക, വടക്കുഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് പോകുന്ന സ്വകാര്യ വാഹനങ്ങള്‍ ഇടറോഡുകളിലൂടെ വഴിതിരിച്ചുവിടുക ഏറ്റുമാനൂര്‍ നഗരത്തിലെ ഗതാഗത സിഗ്‌നല്‍ സംവിധാനങ്ങള്‍ പുനക്രമീകരിക്കുക, ഏറ്റുമാനൂര്‍ ടൗണില്‍ കുരിശുപള്ളിക്ക് മുന്‍വശമുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് വാഹനങ്ങള്‍ക്ക് വഴിത്തിരിഞ്ഞു പോകാന്‍ കഴിയും വിധം ക്രമീകരിക്കുക, ഏറ്റുമാനൂര്‍ ക്ഷേത്ര തെക്കേ നടയിലെ ടെമ്പിള്‍ റോഡ് മുതല്‍ ഡോക്ടര്‍ എന്‍.എസ്  നമ്പൂതിരിയുടെ ക്ലിനിക്ക് വരെയുള്ള റോഡ് വീതി കൂട്ടി ബൈപ്പാസുമായി ബന്ധിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ആണ് വികസന സമിതി പോലീസ് മേധാവിക്ക് നല്‍കിയതെന്ന് ജനകീയ വികസന സമിതി ചെയര്‍മാന്‍ ബി രാജീവ് പറഞ്ഞു.

Post a Comment

0 Comments