Breaking...

9/recent/ticker-posts

Header Ads Widget

സ്വച്ഛ് സര്‍വേക്ഷണ്‍ സര്‍വെയില്‍ ഏറ്റുമാനൂര്‍ നഗരസഭ ദേശീയതലത്തില്‍ മികച്ച റാങ്ക് നേടി



കേന്ദ്ര സര്‍ക്കാരിന്റെ ശുചിത്വ ഗ്രേഡിംഗ് പദ്ധതിയായ സ്വച്ഛ് സര്‍വേക്ഷണ്‍ സര്‍വെയില്‍ ഏറ്റുമാനൂര്‍ നഗരസഭ ദേശീയതലത്തില്‍ മികച്ച റാങ്ക് നേടി. 50000 ത്തിനടുത്ത് ജനസംഖ്യയുള്ള ചെറുപട്ടണങ്ങളില്‍ കേരള സര്‍ക്കാരിന്റെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡ് നേടിയ ഏറ്റുമാനൂര്‍ നഗരസഭയെ  തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ വച്ച് നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ മന്ത്രി  എം.ബി രാജേഷ് അഭിനന്ദിച്ചു. 


ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡ് മന്ത്രിയില്‍ നിന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് പടികര , നഗരസഭാ സെക്രട്ടറി ബിനുജി ജി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബീനാ ഷാജി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. എസ് ബീന, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ വിജി ജോര്‍ജ് , കൗണ്‍സിലര്‍മാരായ വിജി ഫ്രാന്‍സിസ്, സിന്ധു കറുത്തേടം രശ്മി ശ്യാം, പ്രിയാ സജീവ്, ബിബീഷ്, മഞ്ജു അലോഷി വിനോദ് ഉദ്യോഗസ്ഥരായ ലേഖ പി.ജി. മഞ്ജു ഐപ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Post a Comment

0 Comments