ഓണക്കമ്പോളം മായം രഹിതമാണെന്നുറപ്പാക്കുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് ഏറ്റുമാനൂര്‍ സേവാസമിതി ആവശ്യപ്പെട്ടു. സേവാസമിതി പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂരിന്റെ നേതൃത്വത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജിന് നിവേദനം നല്‍കി. ഏറ്റുമാനൂര്‍ നഗര പരിധിയില്‍ മായം രഹിത ഓണക്കമ്പോളം ഉറപ്പാക്കണമെന്ന ആവശ്യമുന്നയിച്ചാണ് നിവേദനം നല്‍കിയത്.
ഓണം വിപണി ലക്ഷ്യമിട്ട് അയല്‍ സംസ്ഥാനങ്ങളില്‍ വ്യാജ വെളിച്ചെണ്ണ അടക്കമുള്ള മായം കലര്‍ന്ന വിവിധ ഭക്ഷ്യ എണ്ണകളുടെ നിര്‍മ്മാണം വ്യാപകമായി നടക്കുന്നണ്ടെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കണമെന്നും അതത് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഭക്ഷ്യ എണ്ണ അടക്കമുള്ള വിവിധ കമ്പനികളുടെ ഭക്ഷ്യ ഉത്പന്നങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് വിധേയമാകണമെന്നും ഗണേഷ് ഏറ്റുമാനൂര്‍ ആവശ്യപ്പെട്ടു. ഏറ്റുമാനൂര്‍ നഗരപരിധിമായ രഹിതമായി സംരക്ഷിക്കുവാന്‍ നഗരസഭ പ്രതിജ്ഞാബദ്ധമാണെന്നും ആവശ്യമായ നടപടികള്‍ സ്വീകരിച്ച് ഏറ്റുമാനൂരില്‍ മായം രഹിത കമ്പോളം ഉറപ്പാക്കുമെന്നും നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് ഉറപ്പ് നല്‍കി. ഏറ്റുമാനൂര്‍ സേവാ സമിതി ഭാരവാഹികളായ , സിറിള്‍ ജി നരിക്കുഴി, സുരേഷ് ബാബു പി.ബി എന്നിവരും പങ്കെടുത്തു.





0 Comments