ഏറ്റുമാനൂരപ്പന്റെ ഋഷഭ വാഹനമായ നന്ദികേശന് മുടക്കമില്ലാതെ എല്ലാ ദിവസവും തീറ്റപ്പുല്ല് നല്‍കുന്നത് സിജോ സജീവാണ്. ഏറ്റുമാനൂര്‍ സ്വദേശിയായ ചങ്ങാലിത്തുണ്ടത്തില്‍ സിജോ സജീവ് കഴിഞ്ഞ നാലു വര്‍ഷമായി മുടങ്ങാതെ നന്ദികേശിന് തീറ്റപ്പുല്ല് എത്തിക്കുന്നു. ഋഷഭ വാഹന സങ്കല്പത്തില്‍ നന്ദികേശന്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെത്തിയതിനു ശേഷം പുല്ലു എത്തിക്കുന്ന ദൗത്യം സിജോ ഏറ്റെടുക്കുകയായിരുന്നു.
മേല്‍ശാന്തി മഠത്തില്‍ നിന്നും ഒരു കൈപ്പിടി പുല്ല് നന്ദികേശന് നല്‍കിയതിനു ശേഷം നന്ദികേശന് തീറ്റപ്പുല്ല് എത്തിക്കുന്നത് മുടക്കിയിട്ടില്ല. നന്ദികേശന് തീറ്റപ്പുല്ല് നല്‍കുമ്പോള്‍ സജീവന്റെ മനസ്സ് ഭക്തിയാല്‍ നിറയും. വൃത്തിയുള്ള പുരയിടങ്ങളില്‍ നിന്നും മാത്രമാണ് തീറ്റപുല്ല് സിജോ സജീവ് ശേഖരിക്കുന്നത്. ഓരോ ദിവസവും പുല്ലുമായി സിജോ എത്തുന്നതും പ്രതീക്ഷിച്ചാണ് നന്ദികേശന്‍ ഗോശാലയ്ക്ക് സമീപം വിശ്രമിക്കുന്നത്. ഋഷഭത്തിന്റെ ചെവിയില്‍ മന്ത്രിച്ചാണ് ഭക്തര്‍ തങ്ങളുടെ ആവലാതികളും അഭ്യര്‍ത്ഥനകളും ഭഗവാനു മുന്നില്‍ സമര്‍പ്പിക്കുന്നതെന്നാണ് വിശ്വാസം. ഭഗവാനോടുള്ള പ്രാര്‍ത്ഥനയുമായി ഓരോ ദിനത്തിലും നന്ദികേശന് പുല്ലു നല്‍കുകയാണ് സിജോ സജീവ്.





0 Comments