എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തന പരിപാടികളുടെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിച്ചിച്ചു. അമ്പതോളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. പാലാ സെന്റ് തോമസ് സ്‌കൂളില്‍ നടന്ന ക്വിസ് പരിപാടി പാലാ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെക്സി ജോസഫ് നയിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ.വി അനീഷ് കുമാര്‍, കെ.എസ് ഇമോദ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മത്സരത്തില്‍ ലിയ സച്ചിന്‍, റോസ് മരിയ സച്ചിന്‍ എന്നിവര്‍ ഒന്നാം സമ്മാനം നേടി.
0 Comments