Breaking...

9/recent/ticker-posts

Header Ads Widget

മൈത്രി നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബമേളയും നടന്നു



കാണക്കാരി മൈത്രി നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ  ഓണാഘോഷവും കുടുംബമേളയും നടന്നു.    കാണക്കാരി  SNDP ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷപരിപാടികള്‍ മന്ത്രി V.N വാസവന്‍ ഉദ്ഘാടനം ചെയ്തു.  അസോസിയേഷന്‍ പ്രസിഡന്റ് കാണക്കാരി അരവിന്ദാക്ഷന്‍ അധ്യക്ഷന്‍ ആയിരുന്നു. മികച്ച ജനകീയ മന്ത്രിക്കുള്ള പുരസ്‌കാരം മന്ത്രി VN വാസവന് കാണക്കാരി അരവിന്ദാക്ഷന്‍ സമര്‍പ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍, പഞ്ചായത്തംഗങ്ങളായ ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, അനില്‍കുമാര്‍, സിനിമ താരം ചാലി പാലാ, കോര്‍വ വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ്  സൂസന്‍ തോമസ് , സഹകരണ ബാങ്ക് പ്രസിഡന്റ് ബേബി ജോസഫ്, തോമസ് മാത്യു, മനോജ് M.S ബിജു ജോര്‍ജ്, റെജി ജോസഫ്, ബീന ആന്‍ഡ്രൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.  ലഹരിക്കെതിരെ ഓട്ടന്‍തുള്ളല്‍ നടത്തിയ എക്‌സൈസ് ഇന്‍സ്പെക്ടര്‍ വി ജയരാജനും ചലച്ചിത്ര പ്രതിഭ ചാലി പാലായ്ക്കും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും  കായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കും മന്ത്രി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.  ചടങ്ങില്‍ അസോസിയേഷന്‍ സെക്രട്ടറി ആന്‍ഡ്രൂസ് ജോണ്‍ സ്വാഗതവും വേണുകുമാര്‍ നന്ദിയും പറഞ്ഞു.  സമ്മേളനാനന്തരം  കൈ കൊട്ടികളി, പ്രൊഫ. സംരാജിന്റെ മാജിക് ഷോ, എന്നിവയും നടന്നു ലഹരിക്കെതിരെയുള്ള ബോധവത്കരണവുമായി എക്സൈസ് ഇന്‍സ്പെക്ടര്‍  വി ജയരാജ്  ഓട്ടന്‍തുള്ളല്‍ അവതരപ്പിച്ചു. ഓണസദ്യയും നടന്നു.



Post a Comment

0 Comments