ഓണക്കാലത്ത് പാലായില്‍ പാചക ഗ്യാസ് വിതരണം മുടങ്ങുന്നു. പാലായിലെ പ്രമുഖ ഗ്യാസ് ഏജന്‍സിയില്‍ നിന്നും കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഗാര്‍ഹിക പാചക ഗ്യാസ് വിതരണം ചെയ്യുന്നില്ല. ഗ്യാസ് ഏജന്‍സിയില്‍ നേരിട്ടെത്തുന്നവരെയും സ്റ്റോക്കില്ല എന്നു പറഞ്ഞ് മടക്കിയയ്ക്കുകയാണ്. ലോറി കേടായി തുടങ്ങിയ നിരുത്തരവാദപരമായ മറുപടികളാണ് ഏജന്‍സി അധികൃതര്‍ നല്‍കുന്നത്. ആഴ്ചയില്‍ ഒരു ദിവസം മാത്രം സപ്ലൈ ഉള്ള ഗ്രാമീണ മേഖലകളിലുള്ളവര്‍ക്ക്ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
പാലായിലും സമീപ പ്രദേശങ്ങളിലുമുള്ള മറ്റ് ഏജന്‍സികള്‍ കൃത്യമായി ഗ്യാസ് വിതരണം നടത്തുമ്പോള്‍ ഡോണ്‍ ഗ്യാസ് ഏജന്‍സി മാത്രമാണ് വിതരണം മുടക്കുന്നത്. ചൊവ്വാഴ്ച ഏജന്‍സി ഓഫീസില്‍ എത്തിയവരോട് ബുധനാഴ്ച സപ്ലൈ ഉണ്ടാകുമോ എന്നു ഉറപ്പു കഴിയാന്‍ അധികൃതര്‍ തയ്യാറായില്ല. നിരവധിയാളുകളാണ് പാചക ഗ്യാസിനായി നിരന്തരം ഫോണിലും നേരിട്ടും ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത്. ഓണക്കാലത്ത് കൃത്രിമ ക്ഷാമം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നതായും ആക്ഷേപമുയരുന്നു. കൃത്യമായി ഗ്യാസ് വിതരണം നടത്തേണ്ട ഏജന്‍സിയുടെ നിരുത്തരവാദപരമായ നടപടികള്‍ക്കെതിരെ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് പാലായിലെ ഉപഭോക്താക്കള്‍.





0 Comments