എകെസിസി ചേര്‍പ്പുങ്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹരിതസങ്കീര്‍ത്തനം വിദ്യാര്‍ത്ഥി കാര്‍ഷിക പഠന കളരി ആരംഭിച്ചു. വിദ്യാലയങ്ങള്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹൈസ്‌കൂളിലെ കുട്ടി കര്‍ഷകര്‍ക്ക് വിത്തുകുട്ട കൈമാറിക്കൊണ്ട് രൂപതാ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ നിര്‍വഹിച്ചു.
കൃഷി എന്നത് ഒരു സംസ്‌കാരമാണെന്നും മണ്ണില്‍ പണിയുന്ന കര്‍ഷകനോളം ധാര്‍മിക ആത്മീയ മൂല്യങ്ങള്‍ പാലിക്കുന്ന മനുഷ്യ വ്യക്തിത്വങ്ങള്‍ ഭൂമിയില്‍ വേറെയില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ശൈശവ ബാല്യ കൗമാര കാലങ്ങളില്‍ പുസ്തകത്തോടൊപ്പം പഠിക്കുകയും ശീലിക്കുകയും ചെയ്യേണ്ട വലിയൊരു സംസ്‌കാരമാണ് കൃഷിയെന്നും ഉയര്‍ന്ന ജോലിയും വലിയ ശമ്പളവും ആഗ്രഹിക്കുമ്പോഴും അതിനൊന്നും വിശപ്പിനെ ശമിപ്പിക്കാന്‍ ആകില്ല എന്നുളള യാഥാര്‍ത്ഥ്യബോധം എപ്പോഴും മനസ്സില്‍ സൂക്ഷിക്കണമെന്നും , അധ്യക്ഷ പ്രസംഗത്തില്‍ യൂണിറ്റ് ഡയറക്ടര്‍ ഫാ. അജിത്ത് പരിയാരത്ത് പറഞ്ഞു. ഹെഡ്മാസ്റ്റര്‍ ജോജി എബ്രഹാം സ്വാഗതമാശംസിച്ചു. യൂണിറ്റ് പ്രസിഡണ്ട് മാര്‍ട്ടിന്‍ ജെ കോലടി, പിടിഎ പ്രസിഡണ്ട് സജു കൂടത്തിനാല്‍ എന്നിവര്‍ പ്രസംഗിച്ചു. ആദ്യഘട്ടമായി അടുക്കളത്തോട്ട മത്സരം സംഘടിപ്പിക്കും. വിത്തു മുതല്‍ വിളവു വരെയുള്ള കൃഷി അറിവുകള്‍ പകര്‍ന്നു കൊടുക്കുവാനും കൃഷി സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കാനും സൗകര്യമൊരുക്കും. കാര്‍ഷിക സെമിനാറിന് എകെസിസി രൂപത
കര്‍ഷക വേദി ചെയര്‍മാന്‍ ടോമി കണ്ണേറ്റുമാലില്‍ നേതൃത്വം നല്‍കി.
0 Comments