ഹോമിയോപ്പതി ആയുഷ് കായകല്‍പ് ജില്ലാ തല പുരസ്‌കാരം മന്ത്രി വീണാ ജോര്‍ജില്‍ നിന്നും കാണക്കാരി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ഏറ്റുവാങ്ങി . പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ലൗലിമോള്‍ വര്‍ഗ്ഗീസ്, കാണക്കാരി അരവിന്ദാക്ഷന്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ വി.ജി. അനില്‍കുമാര്‍, തമ്പി ജോസഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അഭിരാജ് എസ്എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വം , ഫലപ്രദമായ മാലിന്യ സംസ്‌കരണം , അണുബാധ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കുവാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് കായകല്‍പ് പുരസ്‌കാരങ്ങള്‍ . കോട്ടയം ജില്ലയില്‍ കാണക്കാരി ഹോമിയോ ഡിസ്‌പെന്‍സറി നിലവില്‍ എന്‍.എ.ബി.എച്ച് എന്‍ട്രി സര്‍ട്ടിഫിക്കേഷനും ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററും ഹോമിയോപ്പതി വകുപ്പിന്റെ മോഡല്‍ ഡിസ്‌പെന്‍സറിയും ആണ്. ആശുപത്രിസ്റ്റാഫുകളുടെ കൂട്ടായ പ്രവര്‍ത്തനമാണ് കാണക്കാരി ഹോമിയോ ആശുപത്രിയ്ക്ക് പുരസ്‌കാരം നേടി കൊടുത്തത്.
0 Comments